Verse 1പരിഹാരമുണ്ട് പ്രവാസിയെ
നിന്റെ പ്രശ്നങ്ങൾക്ക്(2)
ഉത്തരമുണ്ട് വിശ്വാസിയെ
നിന്റെ പ്രാർത്ഥനക്ക്(2)
Verse 2കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നും
കുറുകി പോയിട്ടില്ലല്ലോ
കേൾക്കുന്ന കാതുകൾ ഇന്നുവരെയും
മന്ദമായിട്ടില്ലല്ലോ(2)
Verse 3പതറിടല്ലേ തളർന്നിടല്ലേ
നിറച്ചിടും അവൻ പുതു കൃപകളാലെ(2)
ഇന്നേവരെ കാണാത്തതാം
വൻകാര്യം കാണിച്ചിടും(2) കരുതുന്ന...
Verse 4ഇന്നു നീ കാണും പർവ്വതങ്ങൾ
എന്നും നീ കാൺകയില്ല (2)
സമഭൂമിയാകും അതു വേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ (2) കരുതുന്ന...
Verse 1parihaaramundu pravaasiye
ninte prashnangalkku(2)
uththaramundu vishvaasiye
ninte praarththanakku(2)
Verse 2karuthunna karthaavin karangal innum
kuruki poyittillallo
kelkkunna kaathukal innuvareyum
mandamaayittillallo(2)
Verse 3patharidalle thalarnnidalle
nirachidum avan puthu kripakalaale(2)
innevare kaanaathathaam
vankaaryam kaanichidum(2);- karuthunna...
Verse 4innu nee kaanum parvathangal
ennum nee kaankayilla (2)
samabhoomiyaakum athu vegaththil
kripayaal kripayaal thanne (2);- karuthunna...
Download Song