Parishuddha parane sthuthi ninakke
Verse 1പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര-
ലോകം വിട്ടവനെ സ്തുതി നിനക്ക്
തിരുമനസ്സാലീ ധരയിൽ വന്നവനെ
കരുണാക്കടലേ സ്തുതി നിനക്ക്
Verse 2പെരിയ ശത്രുവിനാൽ നരഗണമാകെ
കരകണ്ടീടുവതിന്നറിയാതെ
തിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്ന
തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ പരി...
Verse 3നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ-
പ്പാദമല്ലാതൊരു ഗതിയേത്
ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ-
ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ പരി...
Verse 4ദാസരിൻ ബലമേ മനുവേലാ-നിന്നിൽ
ചാരിടുന്നവരോടനുകൂലാ
കോപത്തീയതിൽ വീണു മുഴുകാതെ എന്നെ
കാവൽ ചെയ്തീടുക ദിനംതോറും പരി...
Verse 5പെരിയശത്രുവിനാൽ നരകാഗ്നി-ക്കിട
വരുവതിന്നിടയായ് വന്നിടാതെ
അരുമരക്ഷകനെ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിൻ പദം ചേർക്ക പരി...
Verse 1parishuddha parane sthuthi ninakke sura-
lokam vittavane sthuthi ninakke
thirumanassalee dharayil vannavane
karunaakkadale sthuthi ninakke
Verse 2periya shathruvinal naraganamake
karakandeduvathinnariyathe
thirinju vazhi vedinju valanjnju nadanneedunna
tharinju nin thirumanam kaninjone;- pari...
Verse 3neethiyin suryaa nikhileshaa nin thri-
ppadamallathoru gathiyethe
bhuthaladurithangal akhilavum shirassil nee-
chumannozhichathine njaan maraveno;- pari...
Verse 4dasarin balame manuvelaa-ninnil
charidunnavarodanukulaa
kopatheeyathil veenu muzhukathe enne
kaval cheytheduka dinam thorum;- pari...
Verse 5periya shathruvinal narakagni-kkida
varuvathinnidayay vannidathe
arumarakshakane thirukrupayalenne
parishudhanakki nin padam cherkka;- pari...
Download Song