Parishuddha paraprane parane
Verse 1പരിശുദ്ധ പരാപരനെ-പരനെ
സ്തുതി ചെയ്ക നിത്യം മനമേ
Verse 2പാപിയെ നേടാൻ ശാപമായ്ത്തീർന്ന
വാനവർക്കധിപതിയേ
പാപത്തെ വെറുക്കും പാപിയിൽ കനിയും
പരമരക്ഷാകരനെ
Verse 3:
വേദന സഹിക്കും നിൻ
വേദനയകറ്റാൻ ക്രൂശു വഹിച്ചവനെ
ദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെ
തിരുകൃപ പകർന്നവനെ
Verse 4:
കടലിന്മേൽ നടന്നു പടകതിൽ കയറി
ശാന്തത വരുത്തിയോനെ
ഭയമെല്ലാമകറ്റി കൂടിരിപ്പവനെ
അക്കരെ നയിപ്പവനെ
Verse 5:
കല്ലറ തുറന്നു മൃത്യുവെ ജയിച്ചു
ഉയിർത്തെഴുന്നേറ്റവനെ
ആശ്വാസപ്രദനാം ആത്മാവേ അയച്ചു
തിരുശക്തി പകർന്നവനെ
Verse 1Parishuddha paraprane parane
sthuthi cheyka nithyam maname
Verse 2Papiye nedan shapamay thernna
Vanavarkathipathiye
papathe verukum papiyil kaniyum
parama rakshaakarane;-
Verse 3vedana sahikkum nin
vedanayakattan krushu vahichavane
durithangalakhilavum chumannozhichavane
thiru krupa pakarnnavane;-
Verse 4kadalinmel nadannu padakathil kayari
shanthatha varuthiyone
bhayamellam akatti kudirippavane
akare nayppavane;-
Verse 5kallara thurannu mrithyuve jayichu
uyirthezhunnetavane
aashvasapradanam aathmaave ayachu
thirushakthi pakarnnavane;-
Download Song