Parishuddhaathmaave shakthi pakarnnidane
Verse 1പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്
കർത്താവേ നീ അറിയുന്നു
Verse 2ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ
അതിശയം ലോകത്തിൽ നടന്നീടുവാൻ
ആദിയിലെന്നപോൽ ആത്മാവേ
അമിതബലം തരണേ
Verse 3ലോകത്തിൻ മോഹം വിട്ടോടിടുവാൻ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
ധീരതയോടു നിൻ വേല ചെയ്വാൻ
അഭിഷേകം ചെയ്തിടണേ
Verse 4കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ
ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ
പിന്മഴയെ വീണ്ടും അയയ്ക്കേണമെ
നിൻ ജനം ഉണർന്നീടുവാൻ
Verse 1parishuddhaathmaave shakthi pakarnnidane
avidutthe balam njangalkkaavashyamennu
kartthaave nee ariyunnu
Verse 2aadya noottaandile anubhavam pol
athishayam lokatthil nadanneeduvaan
aadiyilenna pol aathmaave
amitha balam tharane;-
Verse 3lokatthin moham vittodiduvaan
saatthaanya shakthiye jayiccheeduvaan
dheerathayodu nin vela cheyvaan
abhishekam cheythidane;-
Verse 4kripakalum varngalum jvaliccheeduvaan
njangal vachanatthil veroonni valarnneeduvaan
pinmazhaye veendum ayaykkename
nin janam unarnneeduvaan;-
Download Song