Parishuddhane nin shakthi ayaykka
Verse 1പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക
പരിശുദ്ധാത്മ ശക്തി അയയ്ക്ക
മാളികമുറിയിൽ ഇറങ്ങിയപോൽ
ശക്തി അയക്കണമെ
Verse 2പരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെ
ആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെ
Verse 3താഴ്മയോടെ ജീവിപ്പാൻ
ഒരുമനമായ് നിൻ വേലചെയ്യാൻ
ഐക്യതയേകും ആത്മാവേ
ശക്തി അയക്കണമേ
Verse 4കോട്ടകളെ തകർത്തീടാൻ
ദേശങ്ങളെ പിടിച്ചടക്കാൻ
ശത്രുവിനെതിരായ് പോരാടാൻ
ശക്തി അയക്കണമേ
Verse 5രോഗികളെ സുഖമാക്കാൻ
പാപികളെ വിടുവിപ്പാൻ
സുവിശേഷത്തിൻ കൊടി ഉയരാൻ
ശക്തി അയക്കണമേ
Verse 6കൃപാവരങ്ങൾ നിറഞ്ഞിടുവാൻ
ആത്മഫലങ്ങൾ നൽകിടുവാൻ
കളകളെ മാറ്റി വിളവേകാൻ
ശക്തി അയക്കണമേ
Verse 7വിശുദ്ധിയോടെ ജീവിപ്പാൻ
വിശ്വസ്തരായ് നിലനിൽപ്പാൻ
നിൻ വരവിനായ് ഒരുങ്ങീടാൻ
ശക്തി അയക്കണമേ
Verse 1parishuddhane nin shakthi ayaykka
parishuddhaathma shakthi ayaykka
maalikamuriyil irangiyapol
shakthi ayakkaname
Verse 2parishuddhaathmaave mazhapole peyyename
aaraadhichaanandippaan nadhipolinnozhukaname
Verse 3thaazhmayode jeevippaan
orumanamaay nin velacheyyaan
aikyathayekum aathmaave
shakthi ayakkaname
Verse 4kottakale thakartheedaan
deshangale pidichadakkaan
shathruvinethiraay poraadaan
shakthi ayakkaname
Verse 5rogikale sukhamaakkaan
paapikale viduvippaan
suvisheshathin kodi uyaraan
shakthi ayakkaname
Verse 6krupaavarangal niranijiduvaan
aathmaphalangal nalkiduvaan
kalakale maatti vilavekaan
shakthi ayakkaname
Verse 7vishuddhiyode jeevippaan
vishwastharaay nilanilppaan
nin varavinaay orungeedaan
shakthi ayakkaname
Download Song