പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻ
ചൊവ്വേ ഉള്ള വഴികളിൽ നടത്തിടുന്നെന്നെ
കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾ
ഇറങ്ങി വന്നിടുന്ന നൽ രക്ഷകനുണ്ടെനിക്ക്
കഷ്ടത നടുവിൽ ഞാൻ നിലവിളിച്ചിടുമ്പോൾ
വിടുവിച്ചീടുന്ന നൽ യേശുവുണ്ടെനിക്ക്
Verse 2
ശാന്തത വന്നതിനാൽ ഞാൻ സന്തോഷിച്ചിടും
ആശിച്ച തീരത്തായ് അണച്ചിടുന്നെന്നെ
എത്ര നല്ലവൻ എന്നേശു നായകൻ
എത്ര വല്ലഭൻ എന്നേശു നായകൻ
Verse 3
ആറു കഷ്ടത്തിൽ നിന്നെന്നെ വിടുവിച്ചോൻ
ഏഴാമത്തത്തിലോ തിന്മ തൊടുകയില്ലല്ലോ
അനവധി കഷ്ടങ്ങൾ അനർത്ഥങ്ങളും
കാണുമാറാക്കിയോൻ ജീവിപ്പിച്ചിടും
നമ്മെ ജീവിപ്പിച്ചിടും
Verse 4
അനർഥം അസംഖ്യമായ് ഏറിവന്നാലും
നീക്കു പോക്കു നൽകിടുന്ന യേശുവുണ്ടല്ലോ
നീതിമാൻ വീണാലും നിലം പരിചാകില്ല
ഭക്തന്മാർ ചുറ്റും ദൂതർ കാവൽ നിന്നിടും
കൈകളിൽ വഹിച്ചിടും