Pathalame maraname ninnude
Verse 1പാതാളമെ മരണമെ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
സംഹാരകൻ കടന്നുപോയ്
Verse 2ജയത്തിൻ ഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമെ
Verse 3ഭീകരമാം ചെങ്കടലും
മിസ്രയിം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും
ഭീതിപ്പെടുത്തിടുമ്പോൾ ജയ...
Verse 4ശക്തരായ രാജാക്കളാം
സീഹോനും ഓഗും വന്നാൽ
ശങ്ക വേണ്ട ഭീതി വേണ്ട
ശക്തൻ നിൻ നായകൻ താൻ ജയ...
Verse 5അഗ്നി നിന്നെ ദഹിപ്പിക്കില്ല
നദി നിന്മേൽ കവിയുകില്ല
അഗ്നിയതിൽ നാലാമൻ താൻ
ആഴിമേൽ നടകൊണ്ടോൻ താൻ ജയ...
Verse 6കൂരിരുൾ പാതയിൽ നീ നടന്നാൽ
വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻ കോലും വടിയും
കൂടെന്നും ആശ്വാസമായ് ജയ...
Verse 7ഭൂമിയും പണിയും അഴിഞ്ഞുപോകും
നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ
തൻകൂടെ യുഗായുഗമായ് ജയ...
Verse 1pathalame maraname ninnude jayamevide
kunjattin ninam kotta than bhaktharkke
samharakan kadannu poyi
Verse 2jayathin ghosham ullasa ghosham
bhaktharin koodarathil ennum puthu’getham
mahathva raajanayi senayin veranayi
abhayam thaan avarkkennume
Verse 3bhekaramam chengkadalum
misrayim sainya nirayum
bheshaniyayi mumpum pinpum
bhethippeduthidumpol;-
Verse 4shaktharaya raajakkalaam
sehonum ogum vannaal
shangka venda bhethi venda
shakthan nin nayakan than;-
Verse 5agni ninne dehippikkilla
nadhi ninmel kaviyukilla
agniyathil nalaman than
aazhimel nada kondon than;-
Verse 6koorirul pathayil nee nadannaal
velichamay avan ninakke
koottinu varum than kolum vadiyum
koodennum ashvasamayi;-
Verse 7bhoomiyum paniyum azhinjupokum
nilanilkkum than vachanam
maranam maarum naam vaazhum jeevanil
than koode yuga-yugamayi;-
Download Song