Pathinaayirangalil athisundaran
Verse 1പതിനായിരങ്ങളിൽ അതിസുന്ദരൻ
പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ
ആരാലും അളന്നിടാൻ ആവതില്ല
അവർണനീയം ആ മഹൽ സ്നേഹം
Verse 2chorus
വാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും
ജീവനേകി സ്വർഗം തന്ന സ്നേഹമേ
Verse 3കളങ്കമില്ല മമ നാഥൻ മേനി
കരുണയില്ല യൂദർ അടിച്ചപ്പോഴും
നീചരാം മനുജരെ വീണ്ടെടുക്കാൻ
നിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി
Verse 4കാരിരുമ്പാണികൾ കാൽകരങ്ങൾ
തുളച്ചതിൻ വേദന ഏറ്റുവല്ലോ
ക്രൂശതിൽ കള്ളന് അനന്തമായി
പറുദീസായേകിയ അനന്തസ്നേഹം
Verse 5പ്രാണപ്രിയൻ എൻ നീതിസൂര്യൻ
മഹിമയിൽ ദൂതരുമായി വരുമ്പോൾ
പരനായി കാത്തിരിക്കും വിശുദ്ധർ
പറന്നുയരും ചേരും തിരു സവിധേ
Verse 1pathinaayirangalil athisundaran
parishudha naadhan en premakaanthan
aaraalum alannidaan aavathilla
avarnaneeyam aa mahal sneham
Verse 2chorus
vaazhthippaadum ange anthyathoolavum
jeevanekee swargam thanna snehame
Verse 3kalangamilla mama naadhan meni
karunayilla yoodhar adichappozhum
neecharaam manujare veendedukkan
ninam chorinju nithya jeevan nalki
Verse 4kaarirumpaanikal kaalkarangal
thulachathin vedana ettuvallo
krooshathil kallan ananthamaayi
parudeesaayekiya ananthasneham
Verse 5praanapriyan en neethisooryan
mahimayil dhootharumaayi varumpol
paranaayi kaathirikkum vishudhar
parannuyarum cherum thiru savidhe
Download Song