Pathinayiram perkalil paramasundaranaya
Verse 1പതിനായിരം പേർകളിൽ പരമസുന്ദരനായ
മണവാളൻ ഒരുവൻ മാത്രം (3)
മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം
പരിലസിച്ചീടും മദ്ധ്യേ
Verse 2പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന
ഉത്തമ മണവാളനായ്(3)
പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ
പരിവാര സമന്വിതമായ് പതിനാ...
Verse 3ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ
എന്നെ വേളി കഴിച്ചീടുവാൻ(3)
ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ
സമയമായെന്നുരയ്ക്കുന്നു പതിനാ...
Verse 4വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു
മണവാട്ടി ഒരുങ്ങിനിൽക്കെ(3)
പരിശുദ്ധ ഗണങ്ങളിൽ നടുവിൽ
വെച്ചവനെന്നെ വേളി കഴിച്ചീടുമേ പതിനാ...
Verse 5ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം
ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)
ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻ
മംഗല്യം നടത്തീടുമേ പതിനാ...
Verse 6ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്റെ
കാലുകൾ കുതിച്ചീടുന്നേ(3)
കാന്തയായ് പരിലസിച്ചന്തമില്ലായുഗം
തേജസ്സിൻ കൂടെ വാഴുമേ പതിനാ...
Verse 1pathinayiram perkalil parama sundaranaya
manavalan oruvan mathram(3)
manavalan kristhu than parivara samannvitham
parilasichidum maddhye
Verse 2prathidinam avan enikka’akathal akattunna
uthama manavalanayi(3)
parilasichedunnavan parama mandalangkalil
parivara samannvithamayi;-
Verse 3shubha muhurtham ennanen parama priya
enne veli kazhicheduvan(3)
shubha dinam kathu kathu uttirikkum maddhye
samayam aayennuraykkunnu;-
Verse 4vishuddhiyin alankara pudava dharichu kondu
manavatti orungki’nilkke(3)
parushuddha ganangkalil naduvil
vechavanenne veli kazhichedume;-
Verse 5daivadhi daivathin vadya melangalellam
uchathil dhvonichedumpol(3)
aadiyanthamillatha parishuddha daivam than
mangalliyam nadathedume;-
Verse 6ivayorthi’ttaanandal nritham cheyivanente
kalukal kuthichedunne(3)
kanthayayi parilassi chanthamilla yugam
thejassin kude vazhume;-
Download Song