Verse 1പത്തുകമ്പി വീണയോടെ
ചേർന്നു പാടാം യേശുവിന്
കാൽവറിയിലെൻ പാപം പോക്കാൻ
പാഞ്ഞൊഴുകി തിരുനിണം
Verse 2എത്ര നാൾ ലോക മൃത്യുപാതേ
തത്രപെട്ടോടി ഞാൻ വൃഥാവായ്
മായ ലോകം വേണ്ടെനിക്കിനി
മൽപ്രാണപ്രിയന്റെ പാതമതി
Verse 3എത്രയെത്ര ശുദ്ധർ ഗണം
പട്ടുപോയി ഈ പോർക്കളത്തിൽ
വീണിടാതെ ഓട്ടം തികപ്പാൻ
താങ്ങിടണേ തൃക്കൈകളിൽ
Verse 4അല്ലൽ തിങ്ങിടുമീ മരുവിൽ
ആശ വിടാതെ യാത്ര തുടരാം
കണ്ണിൻ മണിപോലേശു നാഥൻ
കരത്തിലൻപായ് താങ്ങിടും
Verse 5മുൾമുടി ചൂടി യെരുശലേമിൻ
വീഥിയിലൂടെ നടന്ന നാഥൻ
പൊന്നിൻ കിരീടം ചൂടിയൊരുനാൾ
രാജാധി രാജാവായി വന്നീടുമേ
Verse 6മുത്തുമണിമയ വിൺപുരിയിൽ
പളുങ്കു നദിയുടെ തീരത്ത്
ജീവവൃക്ഷഫലം ഭുജിപ്പാൻ
കാലമായ്-ഹല്ലേലുയ്യാ
Verse 1pathukampi veenayode
chernnu paadam yeshuvine
kalvariyilen paapam pokkaan
paanjozhuki thiruninam
Verse 2ethrra naal loka mruthyupaathe
thathrapettodi njaan vruthaavaay
maaya lokam vendenikkini
malpraanapriynte paatha mathi;-
Verse 3ethrayethra shuddhar ganam
pattupoyi iee porkkalathil
veenidaathe ottam thikappaan
thaangidane thrikkaikalil;-
Verse 4allal thingidumee maruvil
aasha vidaathe yaathra thudaraam
kannin manipoleshu naathan
karathilanpaay thaangidum;-
Verse 5mulmudi choodi yerushalemin
veethiyiloode nadanna naathan
ponnin kireedam choodiyorunaal
raajaadhi raajaavaayi vanneedume;-
Verse 6muthumanimaya vinpuriyil
palunku nadiyude therathe
jeeva’vriksha’phalam bhujippan
kaalamaay-halleluyah;-
Download Song