പാവന സ്നേഹത്തിൻ ഉറവിടമേ
സ്വർഗ്ഗം വെടിഞ്ഞോനേ
പാപികളാം നരരെ രക്ഷിപ്പാൻ ക്രൂശ്ശെടുത്തൂ നീ
Verse 2
സാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെ
എല്ലാം സഹിച്ചവനെ
നിൻപിതാവിൻ ഇഷ്ടംചെയ്വാൻ
സ്വയം സമർപ്പിച്ചു
Verse 3
സത്യത്തിൻ സാക്ഷിയായ് ഭൂവിൽ ജനിച്ചെന്നു
സാക്ഷ്യം പറഞ്ഞതാലെ
സത്യമെന്തെന്നറിയാത്ത നാടുവാഴി യേശൂവെ മർദ്ദിപ്പിച്ചു
ചാട്ട വാറിൽ മേനികുരുങ്ങി എനിക്കായ് തൻ രക്തം
ചാലായ് ഒഴുകി അടിപ്പിണരാൽ
ഏവർക്കും സൗഖ്യമേകാൻ
Verse 4
കണ്ണിൽ ദയയില്ല കണ്ടുനിന്നവർ (ആയിരങ്ങളും) ആർത്തിരമ്പുമ്പോൾ(2)
ദുഷ്ടരാം പാപികൾ യേശുവേ മർദ്ദിച്ചു മുൾക്കിരീടം ചാർത്തി
നിൻതിരു മേനി എനിക്കായി യാഗമായ് തന്ന രക്ഷകനെ
സാക്ഷാലെൻ വേദന രോഗങ്ങൾ
പാപങ്ങൾ തൻ ചുമലേന്തിയേ
Verse 5
ആടിനെപ്പോലെനാം ചുറ്റിയലഞ്ഞപ്പോൾ തേടി വന്നവൻ
അറുക്കപ്പെട്ട കുഞ്ഞാടായി നമ്മേ വീണ്ടെടുപ്പാൻ
കാട്ടൊലിവാമെന്നെ നല്ലഒലിവാക്കുവാൻ (നിൻ)പുത്രനെ തന്നല്ലോ
ആയിരം ആയിരം നാവിനാൽ നിൻ
സ്നേഹം വർണ്ണിപ്പാൻ ആവതില്ലാ
Verse 6
ദിവ്യമാം സ്നേഹമേ അനശ്വര സ്നേഹമേ
ക്രൂശിൻ സ്നേഹമേ (2)
എന്നെ നീ വീണ്ടതാൽ നിൻമകനാകയാൽ നിൻ കൂടെ വാഴും ഞാനും
പാടുമേ ആ നാളിൽ വീണ്ടെടുപ്പിൻ ഗാനം വിശൂദ്ധരോടൊത്തു
കാഹള നാദത്തിൽ ഞാനും ഉയർത്തന്നു
സ്വർഗ്ഗ ഗേഹം പൂകിടും
Verse 1
Pavana snehathin uravidame
swargam vedinjone
Papikaḷam narare rakṣhippan krusheduthu ne