Pavanaathmavin sathphalangalumay
Verse 1പാവനാത്മാവിൻ സത്ഫലങ്ങളുമായ്
ഈ പാരിടമാകെ പോയീടുവാനായ്
യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേ
Verse 2നിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേ
പതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേ
Verse 3സ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻ
ദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ; നിൻ ദിവ്യ...
Verse 4ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻ
തമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ; നിൻ ദിവ്യ....
Verse 5സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻ
ദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ; നിൻ ദിവ്യ...
Verse 1pavanaathmavin sathphalangalumay
ie paridamake poyeduvanay
yogyarakkaname thirusabhaye unarthaname
Verse 2nin divya chaithanyameki ie dasare ayaykkename
patharathe sevayil muzhukan aathma balathal niraykkename
Verse 3snehamenna parichayumenthi yaathra cheythedan
derghakshamayin varam tharaname anudinam nathha; nin divya...
Verse 4idariveezhum mananavarkkennum abhayamayeduvaan
thammil thammil karuthum sneham pakaraname nathha; nin divya...
Verse 5saumyaray nin nukamenthi pingamichidan
divya darshanam njangalkkekoo anudinam nathha; nin divya...
Download Song