പേടി വേണ്ട ലേശം കൂടെ ഞാനെന്നും
പാർക്കുമെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻമദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും തനിയെ വിടപ്പെടാ
Verse 2
പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
തൻ കൈ വിടാ സന്ദേഹം ഇല്ലാതിനൊട്ടും (2)
Verse 3
ശോഭയേറും പൂക്കൾ വാടിവീഴുന്നു
സൂര്യ കാന്തി കൂടെ മാഞ്ഞു പോകുമേ
ശാരോൻ താരം യേശു പാർക്കുമന്തികേ
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ
Verse 4:
മാർഗ്ഗം അന്ധകാരം ആയി തീർന്നാലും
ആപൽകാരം എന്റെ മാർഗം ആകിലും
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം തനിയെ വിടപ്പെടാ