പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
പരമപിതാവേ പിൻമഴ നൽക
മുൻമഴ നല്കേണം മാലിന്യം മാറേണം
നിൻ ജനം ഉണർന്നു വേല ചെയ്യുവാൻ
Verse 2
മുട്ടോളമല്ല അരയോളം പോരാ
വലിയൊരു ജീവനദി കടപ്പാൻ
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
Verse 3:
സൈന്യത്താലെ അല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രേ
ആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭപണിയാം
Verse 4:
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ
ചൈതന്യം നല്കേണം നവജീവൻ വേണം
നിത്യതയിലെത്തി ആശ്വസിച്ചീടാൻ
Verse 1
penthikkosthu naalil munamazha peyyiccha
parama pithaave pin mazha nalka
mun mazha nalkenam maalinyam maarenam
nin janam unarnnu vela cheyyuvaan