Penukam thakarthennethanikkaay
Verse 1പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത
ക്രിസ്തേശു രക്ഷകനിവൻ താനേ
Verse 2ഇവനേ… ഇവനേ… ഇവനേ… ഇവനേ
ക്രിസ്തേശു രക്ഷകനിവൻ താനേ
Verse 3ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന
നാരിയിൻ സന്തതി ഇവൻ താനേ
Verse 4യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന
സത്യപ്രവാചകനിവൻ താനേ
Verse 5യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന
ദൈവത്തിൻ മശിഹായും ഇവൻ താനേ
Verse 6കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച
ധന്യനിമ്മാനുവേൽ ഇവൻ താനേ
Verse 7‘നീക്കുകയിവനെ' എന്നലറി-ശ്രതുഗണം
ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ
Verse 8പോയപോൽ വരും താനെന്നരുളി വിൺഗമിച്ച
സുന്ദരമണവാളനിവൻ താനേ
Verse 9വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും
ഭക്തരെച്ചേർപ്പോനും ഇവൻ താനേ
Verse 1penukam thakarthenne thanikkaay-veendedutha
kristheshu rakshakanivan thaane
Verse 2ivane… ivane… ivane… ivane
kristheshu rakshakanivan thaane
Verse 3aadiyil parudeesil nathhan vaakku thanna
nariyin santhathi ivan thaane;-
Verse 4yisraayel janathinu prabhuvaay mosha chonna
sathya pravaachakanivan thaane;-
Verse 5yudanmaaranudinam kaanmaan-kaathirunna
daivathin mashihaayum ivan thaane;-
Verse 6kanyakaa suthanaay iddharayil vannudicha
dhanyan immaanuvel ivan thaane;-
Verse 7'neekkukayivane' ennalari-shrathuganam
krooshippaan koduthonum ivan thane;-
Verse 8poyapol varum thaanennaruli vingamichi
sundara manavaalanivan thaane;-
Verse 9vegathil thirichu vannihathil-kaathirikkum
bhaktharecherpponum ivan thaane;-
Download Song