Phalamilla marame nin chuvattil kodali
Verse 1ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി
ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം
Verse 2ഇലയല്ലാതൊരു ചെറുകനിപോലുമില്ല
ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ
Verse 3കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി
കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ
Verse 4ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു
ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ
Verse 5ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക
വലിയ ശാപമതിനു കൊടുത്തേശുമശിഹ
Verse 6ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ
പൗലോസു പറയുന്ന ഫലം നമ്മിൽ വേണം
Verse 7സ്നേഹം സമാധാനം ദീർഘക്ഷമയും
ഇത്യാദിയാം ഫലം ഏകണം മേന്മേൽ
Verse 1phalamillaa marame nin chuvattil kodaali
chelavidum mumpe nee phalam thannaal kollaam
Verse 2ilayallaathoru cherukani polumilla
ilakondu gunamenthe nilavum nishphalame
Verse 3kilachu nin chuvadellaamilakki nannaakki
kala neekki valamidunnoru kollam koode
Verse 4balamillaa kompukal khandikkappettu
phalamillathagniyil pathikkum naal varunne
Verse 5phalamillaa marathinubhavichathenthorkka
valiya shapamathinu kodutheshumashiha
Verse 6galathyalekhanam anjchirupathirandil
paulosu parayunna phalam nammil venam
Verse 7sneham samadhanam deerghakshamayum
ithyadiyaam phalam eekanam menmel
Download Song