Pinnaale varika - kurishedutthen
Verse 1പിന്നാലെ വരിക - കുരിശെടുത്തെൻ
പിന്നാലെ നീ വരിക - നിന്നെ വെറുത്തെൻ
പിന്നാലെ നീ വരിക
Verse 2അനുപല്ലവി
പിന്നാലെ നീ വരിക-പേയാടും ചന്ത വിട്ടു
ഇന്നേരം മായലാഭം എല്ലാം ഉപേക്ഷിച്ചു നീ
Verse 3ചരണങ്ങൾ
1. എന്നിൽ ആശ്രയിക്ക-എന്നിൽ അൻപുവയ്ക്ക
എന്നുടെ ആത്മസഹായം-കേട്ടുകൊൾക
മന്നിൽ ഗുരുവായ് വന്നേൻ-മഹത്വകർത്താവു ഞാനേ
ഒന്നും വിടാതെ തടം-ഓരോന്നും നോക്കിക്കൊണ്ടെൻ (പിന്നാലെ..)
Verse 4പാപപരീക്ഷ-ഭയമെന്യേ നീ ജയിക്ക
താപം നിന്ദ ഹിംസകൾ - സർവവും സഹിക്ക
രാപകൽ പരനോടു-രമിച്ചു ജപിച്ചു കൊൾക
കോപം വെടിഞ്ഞെല്ലാർക്കും-ഗുണം ചെയ്ക തുനിവായി - (പിന്നാലെ..)
Verse 5ചിന്ത നീ യെന്നുടേതു-ചേതസി ധരിക്ക
സ്വന്ത ജഡ ഇച്ഛകൾ-ജയിച്ചൊഴിച്ചീടുക
അന്തം ചിന്തിച്ചു നിന്നെ-അഖിലം വെറുത്തിരിക്ക
സന്തതം തുടർന്നുവാ - സകല തലങ്ങളിലും - (പിന്നാലെ..)
Verse 6സുഖമില്ലാത്തിടത്തും-ദുർഘട തലത്തും
അകത്തു ഖേദിപ്പാൻ ഏക-നായ് നിന്നീടിലും
പകലുള്ള വെളിച്ചത്തും-ഭ്രമമുള്ള ഇരുട്ടിലും
തുകയോടെൻ തടം കണ്ടു-സൂക്ഷിച്ചു നടന്നെന്റെ (പിന്നാലെ..)
Verse 7ധീരനായ് വരിക-ചേർന്നു പിൻവരിക
പാരം സന്തുഷ്ടനായി-പരസ്യമായ് വരിക
വേറെക്കാണുന്നവരെ-വിളിച്ചുകൂട്ടി വരിക
നേരെ കൂട്ടരോടെല്ലാം-സ്നേഹം കാണിച്ചുകൊണ്ടെൻ (പിന്നാലെ..)
Verse 8പാപിയായാലും-പകച്ചോനായാലും
താപിയാകാതെ നീ വാ-ദയയോടു വിളിച്ചേൻ
പാപികളെ രക്ഷിപ്പാൻ-പരമ കാനാനിൽ ചേർപ്പാൻ
ശാപം ചുമന്നു തീർത്തേൻ-സമയം പോയീടും മുൻ (പിന്നാലെ..)
Verse 1pinnaale varika - kurishedutthen
pinnaale nee varika - ninne verutthen
pinnaale nee varika
Verse 2anupallavi
pinnaale nee varik-apeyaadum chantha vittu
inneram maayalaabham ellaam upekshicchu nee
Verse 3charanngal
1. ennil aashrayikk-ennil anapuvaykka
ennude aathmasahaayam-kettukolka
mannil guruvaay vannen-amahathvakartthaavu njaane
onnum vidaathe thadam-orronnum nokkikkonden - (pinnaale..)
Verse 4paapapareeksh-abhayamenye nee jayikka
thaapam ninda himsakal - sarvavum sahikka
raapakal paranodu-ramicchu japicchu kolka
kopam vedinjnjellaarkkum-gunam cheyka thunivaayi - (pinnaale..)
Verse 5chintha nee yennudethu-chethasi dharikka
svantha jada ecchhakal-jayichchozhichcheeduka
antham chinthicchu ninne-akhilam verutthirikka
santhatham thudarnnuvaa - sakala thalngalilum - (pinnaale..)
Verse 6sukhamillaatthidaththum-durghada thalatthum
akatthu khedippaan ek-anaay ninneedilum
pakalulla velicchatthum-bhramamulla eruttilum
thukayoden thadam kandu-sookshicchu nadannente - (pinnaale..)
Verse 7dheeranaay varik-achernnu pinvarika
paaram santhushdanaayi-parasyamaay varika
vetekkaanunnavare-vilicchukootti varika
nere koottrodellaam-sneham kaanicchukonden;- (pinnaale..)
Verse 8paapiyaayaalum-pakacchonaayaalum
thaapiyaakaathe nee vaa-dayayodu vilicchen
paapikale rakshippaan-parama kaanaanil cherppaan
shaapam chumannu theertthen-asamayam poyeedum mun;- (pinnaale..)
Download Song