Verse 1പോകേണമൊരുനാൾ
കൂടാരം വിട്ടു നാം
പരദേശവാസികളേ
സ്വന്തവീടുണ്ടക്കരെ നാട്ടിൽ
Verse 2സീയോൻ പ്രയാണികളെ നമുക്കിഹവാസം
ഏറെ തുമ്പം തന്നീടുമ്പോൾ
മാലില്ലാനാട്ടിലെ ആമോദമോർത്താൽ
ഹാ എന്തൊരാനന്ദം
Verse 3ക്രൂശിൽ മരണഭീതി തകർത്ത
താതൻ മുൻ ചെല്ലുന്നതിനാൽ
പിമ്പേ നാം പോക ഈ മോക്ഷയാത്ര
അതിവേഗം തീർന്നീടും
Verse 1pokenamorunaal
koodaaram vittu naam
paradeshavaasikale
svantha veedundakkare naattil
Verse 2seeyon prayaanikale namukkihavaasam
ete thumpam thanneedumpol
maalillaanaattile aamodamortthaal
haa enthoraanandam
Verse 3krooshil maranabheethi thakarttha
thaathan mun chellunnathinaal
pimpe naam poka ee mokshayaathra
athivegam theernneedum
Download Song