പോകുന്നേ ഞാനും എൻ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാൻ
എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണർന്നിടാൻ
Verse 2
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ
സ്വന്ത ദേശത്ത് പോകുമ്പോൾ
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത
ഭവനത്തിൽ ഞാനും ചെന്നിതാ
Verse 3
ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻ
സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണർന്നുപോയ്
ആധിവ്യാധികൾ അന്യമായ്
കർത്താവേ ജന്മം ധന്യമായ് പോകുന്നേ...
Verse 4
സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്
കർത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തു നീറിയോ നിൻ മനം
ശങ്ക കൂടാതെ ചൊല്ലി ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാൻ എത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ പോകുന്നേ...