Ponneshu thampuran nalloru rakshakan
Verse 1പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
Verse 2സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ പൊന്നേശു...
Verse 3തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനെ പൊന്നേശു...
Verse 4എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
സന്താപസാഗരം തന്നിൽ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നി-
ന്നോമനപൈതലായ് തീർക്കേണമേ പൊന്നേശു...
Verse 5പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമെ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ് പൊന്നേശു...
Verse 6പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്റെ
സ്വപ്നത്തിൽ കൂടെയും കാക്കേണമേ പൊന്നേശു...
Verse 7കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്റെ
സങ്കടം തീർക്കണം രക്ഷകനേ പൊന്നേശു...
Verse 1ponneshu thampuraan nalloru rakshakan
enne snehicchu than jeevan vecchu
Verse 2swargga simhaasanam thaathante maarvvathum
doothanmaar sevayum vittenaperkkaay
daasaneppolavan jeevicchu paapiyen
shaapam shirassathilettiduvaan;- ponneshu...
Verse 3thallayeppol namukkulloru rakshakan
kollakkaaranapole krooshil thoongi
ullamurukunnen changku thakarunnen
kannu nirayunnen rakshakane;- ponneshu...
Verse 4enthoru snehamee saadhuve orrtthoo nee
santhaapa saagaram thannil veenu
enne vilicchu nee enne edutthu ni-
nnomana paithalaay therkkename;- ponneshu...
Verse 5paapam perukiya sthhaanatthu kripayum
ettm perukiyathaashcharyame
paapiyil pradhaaniyaayirunna njaanum
snehatthin puthrante raajyatthilaay;- ponneshu...
Verse 6paapam cheyyaathenne kaaval cheytheeduvaan
sarvveshaa thrikkaiyilelpikkunnu
raappakal neeyenne veezhchayil ninnente
svapnatthil koodeyum kaakkename;- ponneshu...
Verse 7kartthaavu vegatthil meghngalil kodi
doothanmaar aarppumaay vannedumpol
ennil kaninjenne maarvvod'anacchente
sangkadam theerkkanam rakshakane;- ponneshu...
Download Song