Poornna hridaya seva venam
Verse 1പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-
പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!
Verse 2പാതിമനസ്സൊടേകിടന്നു ദേവപൂജയെ
പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ
Verse 3കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു-
ന്നതു ദോഷഹേതുവായ് പെരും ശാപമായത്
Verse 4പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ
സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ
Verse 5നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും
വരധർമ്മമായത് പരന്നേകണം സദാ
Verse 6ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും
പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം
Verse 7കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം
ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്
Verse 8സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ
പരനാജ്ഞ തന്നഹോ! നിറവേറ്റണമത്
Verse 1Poornna hrudaya sevaa venam deva jaathanu pari-
poornnanaakuvaan ithu vendaa thaanaho!
Verse 2Paathi manassode kidannu deva poojaye
paran sweekarichidaa para-maashissaai vara;-
Verse 3Kaayin-seva palavidhathil nyoonamaayiru-
nnathu doshahaethuvaai perum shaapamaayathu;-
Verse 4Paakamaaya manassin theercha daiva sevayil
sthirajeevanekume paranaayathelkkume;-
Verse 5Nammudethennividayothum swammilokkeyum
varadharmmamaayathu parannekanam sadaa;-
Verse 6Deham, keerthi, jnjaanam, shakthi dravyamokkeyum
parannaai kodukka naam sthiraraayirikkanam;-
Verse 7Kodutha shesham thirichedukkan thudangidolla naam
phalamodukkamaai varum drudamodukkamaamath;-
Verse 8Swarggathaathanennavannam poornnaraakuvaan
paranaajna thannaho! niravettanamath;-
Download Song