പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
യേശുവിൻ നാമമതേന്തി
പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും
അനന്ത സന്തോഷമുണ്ടൊടുവിൽ
Verse 2
ആയിരങ്ങൾ പതിനായരങ്ങളിതാ
പാപത്തിന്നാഴത്തിൽ വീണു
കയറുവാൻ കരകാണാതുഴലുന്ന നേരം
നേടിടാം സ്നേഹക്കൊടിയാൽ
Verse 3:
കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യും
പോയിടാമവൻ തിരുമുമ്പിൽ
വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾ
പാടിടാം സ്തോത്ര സംഗീതം
Verse 4:
കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലും
ഓടും നിൻ പാത തേടി
കുരിശിലെ സ്നേഹം ഓർത്തിടുംനേരം
വേണ്ടെനിക്കീ ലോകസൗഖ്യം
Verse 5:
ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽ
ഇടിച്ചിടാം പേയിൻ കോട്ട
ജയമെടുത്തിടാം ജയവീരൻ വരുവാൻ
താമസമില്ലിനിയേറെ