പോയതുപോൽ തന്നെ വീണ്ടും വരാമെന്നു
അരുൾചെയ്ത യേശുനാഥനെ അങ്ങേ
കാത്തു കാത്തേഴ നിൽക്കുന്നെ
അങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെ
Verse 2
പാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടു
ഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ
യെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളം
കുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ
Verse 3
കല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്ത
രാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോ
ഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാ
എന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാ
എന്നെന്നേ വീട്ടിൽ ചേർക്കുമോ
Verse 4
പാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ -
മുറിവെന്നു ഞാൻ നേരിൽ കാണുമോ നാഥാ
എന്ന് ഞാൻ നേരിൽ കാണുമോ
ലോകം തരാത്ത ശാന്തി എന്നിൽ പകർന്ന നാഥാ
അങ്ങേ ഞാൻ എന്ന് കാണുമോ നാഥാ
അങ്ങേ ഞാൻ എന്ന് കാണുമോ
Verse 5
ഈ ലോകം ഞങ്ങൾക്കിന്നും അനുകൂലമല്ലല്ലോ എൻ
കാന്തനെ വേഗം വരണെ എന്റെ കാന്തനെ വേഗം വരണേ
നിൻ വരവിന്റെ ലക്ഷ്യം ഈ ലോകേ ഏറിടുമ്പോൾ
ഏഴകൾക്കാശയേറുന്നെ നാഥാ ഏഴകൾക്കാശയേറുന്നെ നാഥാ
ee lokam njangalkkinnnum anukoolamallallo en
kaanthane vegam varane ente kaanthane vegam varane
nin varavinte lakshyam ee loke eridumpol
ezhakalkkaashayerunne naathaa ezhakalkkaashayerunne naathaa