Verse 1പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ
പ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാം
Verse 2ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു
മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു
Verse 3അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന
ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു
Verse 4മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ
യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു
Verse 5വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം
തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു
Verse 6തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം
മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ
Verse 7തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം
തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു
Verse 8ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു
കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Verse 1Prabhaakaran udichu than prabha chinthi vilangumee-
Prabhaathathil deveshane sabhayamaay sthuthikka naam
Verse 2irul maari velivithaa dharanimel thilangunnu
Maravin ulladangina porulukal theliyunnu
Verse 3Athitharaam shramam moolam mathi thalarnn urangina
Kshithithala nivaasikal athisukham unarunnu
Verse 4Marana thulyamaam nindraabharam athinnadheenamaay
Irunnoru jagadaake puthujeevan dharikkunnu
Verse 5Varika naamorumichu parannadi paninjidaam
Thiruhithamallo bhoovil parivarthichidunnathu
Verse 6Thiruppadamakaalathil thirakkukilalabhyamaam
Marikkilumirikkilum namukkathu sharanyame
Verse 7Thiruswaramezhuthina kurippukal patdikka naam
Thiruvachassarivillaatharangale thurathunnu
Verse 8Durithathin phalamaaya maranathe thulackkunnu
Karayunna janangalkku purumodamarulunnu
Download Song