Prabhathamay nee prabha choriyumpol
Verse 1പ്രഭാതമായ് നീ പ്രഭ ചൊരിയുമ്പോൾ
പ്രഭോ ഞാൻ കാണ്മു നിൻ വദനം
പ്രകാശമായ് നീ തിര തല്ലുമ്പോൾ
വിഭോ ഞാൻ കാണ്മു തിരുഹൃദയം
Verse 2അപകടവേളകളലറി വരുമ്പോൾ
അഭയമെനിക്കാ രുധിരകരം
അതിലെൻ ചേതന വിലപിക്കുമ്പോൾ
അടിയനൊളിപ്പൂ നിൻ ചിറകിൽ
Verse 3കദനമിരുട്ടായ് ചുരുളഴിയുമ്പോൾ
തെളിവു ദയയുടെ താരങ്ങൾ
അതിലെൻ ചിത്തം കുളിരണിയുമ്പോൾ
വിരവു സാന്ത്വന പുഷ്പങ്ങൾ
Verse 4നിനവു നിരാശയിലടിപതറുമ്പോൾ
നിറവു നിന്നുടെ തിരുമൊഴികൾ
അതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾ
അടിയനൊളിപ്പൂ നിൻ മടിയിൽ
Verse 1prabhaathamaay nee prabha choriyumpol
prabho njaan kaanmu nin vadanam
prakaashamaay nee thira thallumpol
vibho njaan kaanmu thiruhrydayam
Verse 2apakadavelakalalari varumpol
abhayamenikkaa rudhirakaram
athilen chethana vilapikkumpol
adiyanolippoo nin chirakil
Verse 3kadanamiruttaay churulazhiyumpol
thelivu dayayude thaarangal
athilen chitham kuliraniyumpol
viravu saanthwana pushpangal
Verse 4ninavu niraashayiladi patharumpol
niravu ninnude thirumozhikal
athilen hridayam dhyaanikkumpol
adiyanolippoo nin madiyil
Download Song