നീ മതി വേറാരും വേണ്ടീ-
നീചഭൂമിയിലാശ്രയിപ്പാൻ
നിമിഷംതോറും മാറിടുന്ന
മനുഷ്യനിൽ ഞാൻ ചാരുകയോ?
Verse 3:
കൂട്ടുകാരും കൈവെടിഞ്ഞാൽ
കൂടെ നിന്നിടും നീ തുണയായ്
കഠിന ക്ഷാമകാലത്തും നീ
കാക്കയാലും കാക്കുകയായ്
Verse 4:
തീയണച്ചും സിംഹത്തിന്റെ
വായടച്ചും കാത്തിടും നീ
ശക്തി നൽകും ശത്രുവോടു
യുദ്ധം ചെയ്വാൻ പ്രാപ്തി തരും
Verse 5:
പെരിയ ശത്രുരഥങ്ങൾ വന്നാൽ
ചെറിയ ഭീതിയുമില്ലെനിക്ക്
അതിലുമധികം നിൻരഥങ്ങൾ
മതിലുപോലുണ്ടെന്നരികിൽ
Verse 6:
ഇത്ര നല്ല കർത്തനെന്റെ
മിത്രമാണിന്നായതിനാൽ
എത്ര ഗീതം പാടിയാലും
മതിവരുന്നില്ലെൻ മനസ്സിൽ
Verse 1
Prana nathha yeshu deva
Paril nee mathiye padamen gathiye