Prana priya yeshu nathhaa enningu
Verse 1പ്രാണപ്രീയാ യേശുനാഥാ
എന്നിങ്ങു വന്നീടും
പൊൻമുഖം ഞാൻ ഒന്നു കാണ്മാൻ
സർവ്വം മറന്നു പാടാൻ
Verse 2നാഥാ വരണേ
എന്റെ ദുരിതങ്ങൾ അകറ്റണമേ
Verse 3നിൻ വരവിൻ ലക്ഷണങ്ങൾ
നാടെങ്ങും കാണുമ്പോൾ
വാഗ്ദത്തങ്ങളിലാശവച്ചു ഞാൻ
നാൾതോറും കാത്തിടുന്നു
Verse 4തേജസിൽ നീ വെളിപ്പെടും നാളിൽ
സൽഫല പൂർണ്ണതയാൽ
താവക സന്നിധേ ശോഭിതനാകുവാൻ
ആത്മാവാൽ നയിക്കണമേ
Verse 5നല്ല ദാസാ എൻ മഹത്വത്തിൽ
നീയും പ്രവേശിക്ക
അൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻ
എന്നേയും യോഗ്യനാക്കൂ
Verse 6ഇരുളിൻ വഴിയിൽ അലയും സഹജരിൽ
രക്ഷയിൻ ദൂതേകാൻ
ആത്മഭാരം അടിയനിലേകണേ
തിരുഹിതം തികച്ചിടുവാൻ
Verse 1pranapreyaa yeshu nathhaa
enningu vanneedum
ponamukham njaan onnu kaanmaan
sarvvam marannu paadaan
Verse 2nathhaa varane
ente durithngal akttaname
Verse 3nin varavin lakshanngal
naadengum kaanumpol
vaagdatthngalilaashavacchu njaan
naalthorum kaatthidunnu
Verse 4thejasil nee velippedum naalil
salphala poornnathayaal
thaavaka sannidhe shobhithanaakuvaan
aathmaavaal nayikkaname
Verse 5nalla daasaa en mahathvatthil
neeyum praveshikka
anapaarnna nin svaram empamaay kelkkuvaan
enneyum yogyanaakkoo
Verse 6irulin vazhiyil alayum sahajaril
rakshayin doothekaan
aathmabhaaram adiyanilekane
thiruhitham thikacchiduvaan
Download Song