നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)
എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)
Verse 3
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2) നന്ദി..
Verse 4
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2) നന്ദി..