Prarthana kelkkenamey karthave
Verse 1പ്രാർത്ഥന കേൾക്കേണമേ കർത്താവെ
എൻ യാചന നൽകണമേ
Verse 2പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം
തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്
Verse 3:
താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ-
വേറാരുമെൻ ആതങ്കം നീക്കിടുവാൻ
Verse 4:
നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി
എനിക്കു നീ പുത്രത്വം തന്നതിനാൽ
Verse 5:
സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ
സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ
Verse 6:
ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ
ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ
Verse 7:
കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ
ത്തിതാ വന്നേൻ നല്ലവനേ സദയം
Verse 8:
യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന-
തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ
Verse 1prarthana kelkkename karthave
en yachana nalkaname
Verse 2puthrante namathil chodikkum karyangalkkutharam
thannarulam’ennulloru vagdatham pol dayavay;-
Verse 3thathanum mathaavum neeyenikkallathe bhuthalam thannilille
verarumen aathangkam neekkiduvan;-
Verse 4nithyathayil ninnullathyantha’snehathal shathruthaye’yakatti
enikku nee puthrathvam thannathinal;-
Verse 5svantha kumarane adariyathenmel sindhusamam kaninja
sampreethi’yodanthike chernnirunnen;-
Verse 6brithya’ranekarin prarthana kettu nee! utharam nalkiyathor
thathyadaram thrippadam thededunnen;-
Verse 7kallante yaachana kettullalinja nin thulyamillaa’dayayor
thithaa vannen nallavane sadayam;-
Verse 8yeshuvin mulamen yaachana’nalkumennaashayil kenjchidunna-
thallaa-thennil leshavum nanmayille;-
Download Song