പ്രാർത്ഥനകൾ കേൾക്കുന്ന ദൈവം
യാചനകൾ നൽകുന്ന ദൈവം
ഇമ്മാനുവേലായ് നമ്മോടു കൂടെ
എന്നാളുമുള്ളതിനാൽ... എന്നുള്ളിൽ ഭാരമില്ല
Verse 2
ചോദിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും
മുട്ടുവിൻ എന്നാൽ വാതിൽ തുറക്കും
അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തിടും
വാഗ്ദത്തം തന്നവൻ താൻ... (പ്രാർത്ഥനകൾ...)
Verse 3
വയലിലെ താമരയെ നോക്കുവിൻ
നൂൽക്കുന്നില്ല വസ്ത്രം നെയ്യുന്നില്ല(2)
ആകാശത്തിലെ പറവകളോ
വിതയുമില്ല ഏതും കൊയ്യുന്നില്ല(2)
എങ്കിലും നാഥൻ അവയെ ഉടുപ്പിക്കുന്നു...
അവയെ പുലർത്തീടുന്നു(2) പ്രാർത്ഥനകൾ...
Verse 4
ആകാശം ഭൂമിക്കു മീതെ
ഉയർന്നിരിക്കുന്നത് പോലെ(2)
യാഹിൻ വിചാരങ്ങൾ ഉയർന്നതല്ലോ
എൻ വിചാരങ്ങൾ തൻ മേലെ എന്നും(2)
ഒരുക്കിടുന്നു നാഥൻ സ്വർഗ്ഗേ വലിയ രക്ഷ
എനിക്കിനി ഭാരമില്ല(2) പ്രാർത്ഥനകൾ...