Prarthanayal thiru sannidhiyil
Verse 1പ്രാർത്ഥനയാൽ തിരു സന്നിധിയിൽ
പൂർണ്ണമായ് അർപ്പണം ചെയ്തിടുന്നു
നിൻ തിരു രക്തത്തിൽ മുറ്റുമായി
ശുദ്ധമാക്കീടുക യേശു നാഥാ
Verse 2പ്രാർത്ഥിച്ചീടും പൂർണ്ണാത്മാവിൽ
ജാഗരിക്കും സദാ നേരം
പൂർണ്ണമായെന്നും നിൻ വചനം
നന്നായ് ഗ്രഹിപ്പാൻ ക്യപ തരിക
Verse 3ശത്രുവിൻ തന്ത്രങ്ങൾ ഏശിടാതെ
പൊൻ നിഴലിൽ എന്നും നീ മറയ്ക്ക
സ്വർഗ്ഗീയ നൻമകൾ പ്രാപിക്കുവാൻ
തിരു വചനം നാഥാ ക്രിയ ചെയ്ക
Verse 4നിൻഹിതം പോലെന്നും പ്രാർത്ഥിച്ചിടാൻ
യേശുവെ സ്വർഗ്ഗീയ ശക്തി നൽക
ആത്മാഭിഷേകത്താൽ നിറഞ്ഞു ദിനം
പ്രാർത്ഥനായാഗങ്ങൾ ഏകിടുന്നു
Verse 1praarththanayaal thiru sannidhiyil
poornnamaay arppanam cheythidunnu
nin thiru rakthathil muttumaayi
shuddhamaakkeeduka yeshu naadhaa
Verse 2praarththicheedum poornaathmaavil
jaagarikkum sadaa neram
poornnamaayennum nin vachanam
nannaay grahippaan kripa tharika
Verse 3shathruvin thanthrangal eshidaathe
pon nizhalil ennum nee maraykka
swarggeeya nanmakal praapikkuvaan
thiru vachanam naadhaa kriya cheyka
Verse 4nin hitham polennum praarththichidaan
yeshuve swarggeeya shakthi nalka
aathmaabhishekathaal niranju dinam
praarththanaayaagangal ekidunnu
Download Song