Verse 1പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തും
യേശു എത്ര നല്ലവനാം
ആശയറ്റ നേരത്തും എൻ ആശയെ ഉണർത്തും
യേശു എത്ര വല്ലഭനാം
Verse 2ഹേ! മരണമേ നിൻ ജയമെവിടെ
പാതാളമെ വിഷമുള്ളെവിടെ
ശത്രുവിൻ കോട്ടകളെ തകർക്കുമവൻ
എന്നുടെ സൈന്യാധിപൻ
Verse 3ജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലും
മാരികൾ എതിരേറ്റിടിലും
കൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോ
ജീവൻ എഴുതപ്പെട്ടത് ഹേ...
Verse 4കൂടാരമാകും ഭൗമീക ഭവനം
അഴിഞ്ഞു പോയി-യെന്നാലും
കൈപ്പണിയല്ലാത്തതാം നിത്യ ഭവനം
നാഥൻ ഒരുക്കുന്നുണ്ടല്ലോ ഹേ...
Verse 1prathikulangal maddhye prathyasha unarthum
yeshu ethra nallavanaam
aashayatta nerathum en aashaye unarthum
yeshu ethra vallabhanaam
Verse 2he! maraname nin jayamevide
paathaalame vishamullevide
shathruvin kottakale thakarkkumavan
ennude sainyaadhipan
Verse 3jeevitha yaathrayil kleshangal vannedilum
maarikal ethirettidilum
kalpplakayil alla en hridayathillallo
jeevan ezhuthappettathe;-
Verse 4kudaramaakum bhaumeka bhavanam
azhinju poyi-yennaalum
kaippaniyallaathathaam nithya bhavanam
nathhan orukkunnundallo;-
Download Song