പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ
നമ്മുടെയാധികൾ തീർന്നിടുവാൻ
Verse 2
ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ്
Verse 3:
തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ
തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ
കണ്ണുനീർ തുടച്ചീടുവാൻ
Verse 4:
സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ
വന്നു ബന്ധിതരാക്കിയധർമ്മികളാമ-
വർക്കന്തം വരുത്തീടുവാൻ
Verse 5:
വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം
പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാൻ
Verse 6:
കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയിൽ മറയും