Prathyaasha varddhikkunnen prana nathhane
Verse 1പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ
പ്രാവിൻ ചിറകെനിക്കേകിയെങ്കിൽ;
പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നും
സ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)
Verse 2ദുർഘട മേടുകൾ കയറുകിൽ തളരാതെ
നിൻ കൃപയേകുക എൻ പിതാവേ;
അഗതിയവിശ്വസ്തനായെന്ന് വന്നാലും
വിശ്വസ്ഥനായ് പാർക്കുന്ന സ്നേഹമൂർത്തേ(2)
Verse 3:
കഷ്ടതയാകുന്ന ശോധനയെൻ നേരെ
അടിക്കടിയായ് കവിഞ്ഞൊഴുകുകിലും;
കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താ-
നെന്നെ അനുദിനം നടത്തിടുന്നു(2)
Verse 4:
കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസി-
ച്ചരുമനാഥൻ പിമ്പേ യാത്ര ചെയ്ക;
പുതുമന്നാ തന്നവൻ നിത്യവും പോറ്റിടും
പുതു നഗരത്തിൽ നാം ആനന്ദിക്കും(2)
Verse 5:
പുഷ്ടമോദം ലഭിച്ചനന്തകോടി യുഗം
താതനുമായ് വാഴും തേജസ്സിൽ നാം
താതസുതാത്മനാം ത്രീയേക ദൈവമേ
നിൻ കൃപാദാനമെന്താശ്ചര്യമെ
Verse 1prathyasha varddhikkunnen prana nathhane
praavin chirak-enikkekiyengkil;
parannu poyedum njaan ie maruvil ninnum
swargga kanaan nattil vaazhuvaanaay(2)
Verse 2durghada medukal kayarukil thalarathe
nin krpayekuka en pithaave;
agathiyavishvasthanaayenne vannaalum
vishvasthhanaay parkkunna snehamurthe(2);-
Verse 3kashdathayaakunna shdhanayen nere
adikkadiyaay kaving-ozhukukilum;
kashdatha sahichavan than karam nettithaa-
nenne anudinam nadathidunnu(2);-
Verse 4karthaavin vaakkukal poornamaay vishvasicha-
aruma-nathhan pinpe yaathra cheyka;
puthu mannaa thannavan nithyavum pottidum
puthu nagarathil naam aanandikkum(2);-
Verse 5pushdamodam labhi-chanantha-kodi yugam
thaathanumaaya vaazhum thejassil naam
thaatha-suthaa-thmanaam threyeka daivame
nin krupaa-daanamentha-ashcharyame;-
Download Song