Prathyaashayode naam kaathirunnidaam
Verse 1പ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രതിഫലം നമുക്കുണ്ട് അതു നിശ്ചയം
പ്രിയന്റെ വരവിനായ് പാർത്തിരുന്നിടാം
പ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയം
Verse 2ആരെല്ലാം നമ്മെ വിട്ടുമാറി എന്നാലും
ആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലും
ആരാധന ഒട്ടും നാം കുറച്ചിടാതെ
ആത്മ ശക്തിയോടെ നാം കാത്തിരുന്നിടാം
Verse 3സഹായഹസ്തങ്ങൾ നിന്നുപോയിടാം
സോദരസ്നേഹവും തണുത്തുപോയിടും
സ്വർഗ്ഗീയ നാഥന്റെ സ്നേഹമേർത്തിടാം
സ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാം
Verse 4അത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലും
മുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലും
ഒലിവുമര പ്രയത്നം നിഷ്ഫലമായാലും
എങ്കിലും യഹോവയിൽ ആനന്ദിച്ചിടാം
Verse 5നിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലും
ആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലും
ഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലും
യഹോവയിൽ എന്നു നാം ആനന്ദിച്ചിടാം
Verse 1Prathyashayode naam kaathirunnidaam
Prathiphalam namukkundu athu nischayam
Priyante varavinaay paarthirunnidaam
Praanapriyan vaanil varum athu nischayam
Verse 2Aarellaam namme vittumaari ennaalum
Aarellaam enthellaam paranjennaalum
Aaraadhana ottum naam kurachidaathe
Aathma shakthiyode naam kaathirunnidaam
Verse 3Sahaayahasthangal ninnupoyidaam
Sodaranehavum thanuthupoyidum
Swarggeeya naadhante snehamerthidaam
Swarggaseeyonilekku yaathra cheythidaam
Verse 4Aththivruksham thalirukkunnilla enkilum
Munthirivalli anubhavam thannillenkilum
Olivumaraprayathnam nishphalamaayaalum
Enkilum yahovayil aanandhichidaam
Verse 5Nilathin aahaaram vijayichillenkilum
Aattinkoottam thozhuthil nashichupoyaalum
Goshalaayil kannukaali illenkilum
Yahovayil ennu naam aanandhichidaam
Download Song