ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ
നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും
ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ
എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും പ്രത്യാ...
Verse 3
രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-
നാളുതോറും നീ അവന്റെ സാക്ഷിയാകുന്നുണ്ടോ
മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച
കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ പ്രത്യാ...
Verse 4
എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ
നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?
സ്നേഹത്തിന്നാഴവും നീളമതിൻ വീതിയും
ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ പ്രത്യാ...
Verse 5
പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും
പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും
ജീവന്റെ നാഥനായ് ത്യാഗം സഹിച്ച നാം
സ്നേഹമണവാളനോടു സീയോൻപുരെ വാഴും പ്രത്യാ...