Priya makkalay anugamicheedaam
Verse 1പ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയനേശുവോടുനാം പറ്റി നിന്നിടാം
കാലേബും യോശുവായും പറ്റി നിന്നപ്പോൾ
മത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോ
Verse 2കാലേബും യോശുവയും അക്കരെയെത്തി
കനാൻദേശം സ്വന്തമാക്കി അനുഭവിച്ചു
യോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾ
ദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ
Verse 3ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെ
അഭിഷേകം ചെയ്തവനുപയോഗിച്ചു
ദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾ
മരുഭൂവിൽ പട്ടുപോയി നരകത്തിലായ്
Verse 4സാത്തന്റെ തലയെ തകർത്തവനാം
യേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്
സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവ
യേശുവോടു ചേർന്നു വേഗം അനുഭവിക്കാം
Verse 1priya makkalay anugamicheedaam
priyaneshuvodu naam patte ninnidaam
kaalebum yoshuvayum patte ninnappol
mathsarikal marubhoovil pattupoyallo
Verse 2kaalebum yoshuvayum akkareyethi
kanaandesham svanthamakki anubhavichu
yohannaan yeshuvodu chernnirunnappol
dravyagrahi yoodaas pattu poyallo;-
Verse 3daivathodu patte ninna vishuddhanmare
abhishekam cheythavanupayogichu
daivathe vittupoya loka snehikal
marubhoovil pattupoyi narakathilaay;-
Verse 4sathante thalaye thakarthavanam
yeshuvodu patti ninnaal jayam namukke
swargathilullathellam avanullava
yeshuvodu chernnu vegam anubhavikkaam;-
Download Song