Priyan varum naalini adhikamilla
Verse 1പ്രിയൻ വരും നാളിനിയധികമില്ല
സീയോൻപുരം നമുക്കിനിയകലമല്ല
Verse 2ഓട്ടം തികച്ചു നാം അക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം
Verse 3അവന്നായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
അവൻ വേലയിൽ തുടർന്നിടുന്നു
അന്നു തരും താൻ പ്രതിഫലങ്ങൾ
Verse 4ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല
Verse 5അന്ത്യ നാളുകളാണിതെന്നറിഞ്ഞ്
ആദ്യ സ്നേഹത്തിൽ നമുക്കിനിയും
തിരു നാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
Verse 1priyan varum nalini adhikamilla
seeyon puram namukkini akalamalla
Verse 2ootam thikachu naam akkare naattil
ottum kannuneerillatha veetil
oru nalil naam anangidumpol
oodipoyidum vinakal ellam;-
Verse 3avannaayinnu nindakal sahichum
apamangal anubhavichum
avan velayil thudarnnidunnu
annu tharum thaan prathiphalangal;-
Verse 4irulaninnu parithilengum
ividilloru samadhanavum
paran yeshuvin varavenniye
paaril namakku verashayilla;-
Verse 5anthya nalukalani’thennarinje
aadya snehathil namukkiniyum
thiru naamathin mahimakalkkay
theram than paaril tharum naalukal;-
Download Song