പ്രിയനേശു വേഗം വന്നിടും
പ്രിയനാം എന്നെ ചേർക്കുവാൻ
പോയപോൽ താൻ വേഗം വന്നിടും
പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ
Verse 2
അനാദികാലം മുൻപെ അറിഞ്ഞു എന്നെ
അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നു
തൻ ജീവൻ എനിക്കായ് ദാനമേകി
കരുണയിൻ നാഥനെ സ്തുതി നിനക്ക്
പ്രിയനേശു വേഗം വന്നിടും )
Verse 3
മരുവിൻ വെയിലിൽ തളർന്നാലും
ഉരുകി എൻ മനം ക്ഷയിച്ചാലും
തീരാത്ത പ്രത്യാശ ഉണ്ട് എനിക്ക്
കാത്തിരിപ്പു അവനുടെ വരവിനായി ഞാൻ
പ്രിയനേശു വേഗം വന്നിടും )
Verse 4
കേൾക്കുന്നുണ്ടെൻ പ്രീയന്റെ ഇമ്പ സ്വരം
കാഹളത്തിൻ ഉച്ചസ്വര നാദത്തോടെ
നീതിയിൻ സുര്യനെ കാണുമെ ഞാൻ
എൻ കണ്ണീരെല്ലാം തുടച്ചിടും അവൻ കാരത്താൽ
പ്രിയനേശു വേഗം വന്നിടും )
Verse 1
Priyaneshu vegam vannidum
Priyanaam enne cherkkuvaan
Poyapol thaan vegam vannidum
ponapulariyil enne cherkkuvaan