Pukazhthidaam pukazhthidaam karuneshanaam
Verse 1പുകഴ്ത്തിടാം പുകഴ്ത്തിടാം
കരുണേശനാം പൊന്നേശുവിനെ
വാഴ്ത്തിടാം സതതം
Verse 2ചേതം വരാതെന്നും താങ്ങി നമ്മെ
ജീവൻ സുഖം ബലം നൽകി നാന്നായ്
കൺമണിപോൽ കാവൽ ചെയ്താർ-ഹൃദി
നന്ദിയോടവനെ സ്തുതിക്കാം
Verse 3വൈരിഗണം ബലമോടെതിർക്കും
നേരമെല്ലാം ചിറകിൻ നിഴലിൽ
നൽകി സങ്കേതം നാളെല്ലാം - അതി
മോദമായ് സ്തുതി ചെയ്യുക നാം
Verse 4ആനന്ദ രൂപനാം യേശുദേവാ
ദാസരിൽ നിൻ കൃപ പകരേണമെ
ജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽ
ദീപമായ് നിത്യവും ജ്വലിപ്പാൻ
Verse 5മേലോക വാഞ്ചയുള്ളിൽ വളരാൻ
പാരിതിൽ ജയമായ് നടന്നിടുവാൻ
ആവിയിൻ നിറവാലാനന്ദിപ്പാ-
നാശിഷം നമുക്കേകിയതാൽ
Verse 6ആർപ്പോടെ നാം സ്തുതി ചെയ്തീടുവോം
ഗീതങ്ങൾ പാടിടാം മോദമോടെ
ചേരുക നാമെല്ലാരും തൻ ജയ
നാമമേറ്റുക ഭൂവിലെങ്ങും
Verse 1pukazhthidaam pukazhthidaam
karuneshanaam ponneshuvine
vaazhthidaam sathatham
Verse 2chetham varaathennum thangki namme
jeevan sukham balam nalki nannaayi
kanmani pol kaaval cheithaar-hridi
nandiyodavane sthuthikkaam
Verse 3vairi ganam balamodethirkkum
neeramellaam chirakin nizhalil
nalki sangketham naalellaam-athi
modamaayi sthuthi cheyyuka naam
Verse 4aananda rupanaam yeshu devaa
dassaril nin krupa pakarename
jnjanasampurnnaraay ie bhuvil
depamaay nithyavum jvalippaan
Verse 5meloka vaanchhaullil valaraan
paarithil jayamaai nadannituvaan
aaviyin niravaal aanandippaa-
naashisham namukkeki athaal
Verse 6aarppode naam sthuthi cheythiduvom
geethangkal paadidaam modamode
cheruka naam ellaarum than jaya
naamamettuka bhuvil engkum
Download Song