അമ്മതൻ ഗർഭം മുതൽ ഇതുവരെ കരുതിയ
കർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കും
അനുദിനം കരം പിടിച്ചെന്നെ നടത്തിടുന്ന
കർത്താവിൻ ദയയെ ഞാൻ വാഴ്ത്തി സ്തുതിക്കും
Verse 3:
രോഗക്കിടിക്കയിൽ വന്നെനിക്കു വൻ സൗഖ്യം തന്ന
കർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കും
രോഗക്കിടക്ക മാറ്റി പുതുശക്തി ഏകിടുന്ന
കർത്താവിൻ കരുണയെ പാടി സ്തുതിക്കും
Verse 4:
ബാശാൻ കൂറ്റന്മാരെന്നെ തകർക്കുവാൻ വന്ന നേരം
നൊടിയിടയിൽ ജയം തന്ന കരുതൽ ഓർത്താൽ
ശത്രുവിൻ തല തകർത്ത് മാത്രയിൽ ജയം തന്ന
ദൈവത്തിൻ കരുതലിനെ പാടി സ്തുതിക്കും