Purathananaya daivam nammude
Verse 1പുരാതനനായ ദൈവം നമ്മുടെ സങ്കേതം
കീഴെ ശാശ്വതഭുജങ്ങളുണ്ട്
Verse 2പച്ചയാം മേച്ചിൽ പുറങ്ങളതിൽ
സ്വച്ഛമാം ജലനദിക്കരികിലൂടെ
ക്ഷേമമായ് നടത്തി പാലിച്ചിടും
യഹോവ നമ്മുടെ നല്ലിടയൻ
Verse 3ആധികൾ വ്യാധികൾ പെരുകിടിലും
ശോധനവേളകൾ ഏറിടിലും
അതിജീവിപ്പാൻ ദിവ്യകൃപ നൽകിടും
യഹോവ നമ്മെ കരുതുന്നവൻ
Verse 4ഹൃദയത്തിൻ ആഴങ്ങൾ അറിയുന്നവൻ
മനം തകർന്നവരിൽ കനിയുന്നവൻ
കരുണയിൻ ദൈവം ജീവിപ്പതാൽ
കലങ്ങുന്നതെന്തിനു നീ മനമേ
Verse 1purathananaaya daivam nammude sangketham
keezhe shaashvathabhujngalunde
Verse 2pacchayaam mecchil purngalathil
svacchhamaam jalanadikkarikiloode
kshemamaay nadatthi paalicchidum
yahova nammude nallidayan
Verse 3aadhikal vyaadhikal perukidilum
shodhanavelakal eridilum
athijeevippaan divyakripa nalkidum
yahova namme karuthunnavan
Verse 4hridayatthin aazhngal ariyunnavan
manam thakarnnavaril kaniyunnavan
karunayin daivam jeevippathaal
kalngunnathenthinu nee maname
Download Song