പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു
ശക്തിയോടെ തൻ സേവ ചെയ് വാൻ
രക്തത്താൽ കഴുകും രക്തത്താൽ ജയിക്കും
ശക്തിയോടെ തൻ സേവ ചെയ് വാൻ(2)
Verse 2
കൃപ വ്യാപരിക്കട്ടെ(2)
ബലം ഏറ്റെടുക്കട്ടെ(2)
Verse 3
കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾ
മുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)
മേൽക്കുമേൽ ബലം തന്നു നടത്തീടുന്നു
തോൽവയില്ലാതവൻ നടത്തീടുന്നു(2)
Verse 4:
നരിയാണിയോളമല്ല മുട്ടോളമല്ല
അരയോളമല്ല ഈ ആത്മാവിൻ നദി(2)
നീന്തിയിട്ടല്ലാതെ കടന്നീടാത്ത
അഭിഷേകത്തിൻ നദി അയച്ചീടുന്നു(2)
Verse 5:
അന്ധകാരം ഭൂമിയെ മൂടിടുമ്പോൾ
കൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)
യഹോവ വെളിച്ചമായ് ഉദിച്ചിടുന്നു
തന്റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2)
Verse 6:
ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകും
യൗവനക്കാരോ വേഗം ഇടറി വീഴും(2)
യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കും
കഴുകൻപോലെ ചിറകടിച്ചുയരും(2)
Verse 1
puthen abishekam karthan ekidunnu
shakthiyode than seva chayivan
rakthathal kazhukum rakthathal jayikkum
shakthiyode than seva chayivan