പുതിയ സൃഷ്ടി നാം പുതിയ സൃഷ്ടി നാം
ക്രിസ്തുവിൽ നാം ചേർന്നിടുമ്പോൾ പുതിയസൃഷ്ടി നാം
ജീവിതത്തിൽ വന്നുദിക്കും ഭാഗ്യമാണത്
ജീവകാലമാകെ നിൽക്കും ദിവ്യഭാവുകം
Verse 2
പഴയകാല ജീർണ്ണതകൾ മാഞ്ഞുപോയിടും
പുതുമതൻ ഉദയശോഭ തെളിഞ്ഞു വന്നിടും
ഹൃത്തടത്തിൽ പുതിയ ശാന്തി വ്യാപരിച്ചിടും
ഹൃദയമേതു വിപത്തിലും തളർന്നിടില്ലിനി
Verse 3
നവ്യ-ദർശനം നമുക്കു മാർഗ്ഗദർശകം
ഭവ്യചിന്തയാൽ ഹൃദയം ഭരിതമായിടും
സ്ഥിരതയോടെ വിശ്വാസത്തിൽ നാം നടന്നിടും
വിശുദ്ധ വേദവാക്യം വഴിയിൽ വെളിച്ചമായിടും
Verse 4
അരുമനാഥനേശു എന്നും കൂടെയുണ്ടല്ലോ
അരുളി തന്റെ സ്നേഹം തമ്മിൽ പങ്കുവെച്ചിടാൻ
മഹിതവേല ഭൂവിൽ നമ്മൾ പൂർത്തിയാക്കിടാം
ദൈവരാജ്യ നിർമ്മിതിയിൽ പങ്കുചേർന്നിടാം
Verse 1
puthiya srshdi naam puthiya srshdi naam
kristhuvil naam chernnidumpol puthiya srshdi naam
jeevithathil vannudikkum bhagyamanathe
jeevakalamake nilkkum divyabhavukam