Ragam thalam aanandamelam
Verse 1രാഗം താളം ആനന്ദമേളം
ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ
Verse 2രാഗം സാന്ദ്രം പല്ലവിയാകും
ഭാവസംഗീത പുളകങ്ങൾ
Verse 3വിമലം അവികല നയനം തുറന്നു
സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ
Verse 4താതനും സുതനും സുന്ദര ഭൂമിയിൽ
നരനും പാടുന്നു
Verse 5മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്
ദർശനത്തിന്റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്
Verse 6ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക
ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ
Verse 7സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം
പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക
Verse 8പുലരി പുഞ്ചിരി പൂവരങ്ങിന്റെ ഭാവമായീടുക
അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Verse 1raagam thaalam aanandamelam
hridaya raagangal ozhukumbol
Verse 2raagam saandram pallaviyaakum
bhaavasangeetha pulakangal
Verse 3vimalam avikala nayanam thurannu
sandhya chandrane pulkumbol
Verse 4thaathanum suthannum sundara bhoomiyil
naranum paadunnu
Verse 5meghavarnnam irunda manasum peythorinjidaaraay
darshanathinte kaavya bhangiyil manamirunnidaaraay
Verse 6oruma pakarunna olima vitharunna manasorukkeeduka
deva nandanan bhoovilaakunna yaamamaakunnitha
Verse 7sneha raagam mriduvaay meettum pullaankuzhalaakaam
pulthozhuthine swarggamaakkunna raagamaakkeeduka
Verse 8pulari punchiri poovaranginte bhaavamaayeeduka
aparamaanassam tharalamaakkunna manju peytheeduka
Download Song