ധനവും ജ്ഞാനവും ശക്തിയും മാനവും
ബലവും സ്തോത്രവും സർവ മഹത്വവും;
സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2)
എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ
എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) വന്ദനം..
Verse 4
ആഴിയും ഊഴിയും വാനവും മേഘവും
സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും;
സർവ്വവും നിൻ നൽ മഹത്വം ഘോഷിച്ചിടുന്നു(2)
ഏക ദൈവമേ മഹിമ ധാരിയേ
സത്യ ദൈവമേ നിത്യ രാജാവേ(2) വന്ദനം..
Verse 5
എന്നുടെ കണ്ണിനെ കണ്ണീരിൽ നിന്നും
എന്നുടെ കാൽകളെ വീഴ്ചയിൽ നിന്നും;
എന്നുടെ പ്രാണനെ മൃത്യുവിൽ നിന്നും വീണ്ടെടുത്തല്ലോ(2)
ദൈവകുഞ്ഞാടേ അറുക്കപ്പെട്ടുവോ
ജാതിയിൽ നിന്നും എന്നെവിലയ്ക്കു വാങ്ങിയോ(2) വന്ദനം..