രാജാധി രാജനേ എൻ പ്രേമ കാന്തനെ
എന്നു നീ വന്നിടും നാഥനെ
നിൻ വരവോർത്തു ഞാൻ കഷ്ടം സഹിക്കുന്നേ
എന്നിതു തീരുമോ-യേശുവേ
നിൻ പ്രേമ കാന്തയെ-വിൺപുരെ ചേർക്കുവാൻ
എന്തിനി താമസം പ്രിയാ
Verse 2
പാപിയിൽ പാപിയാം എന്നെയും നേടുവാൻ
കാൽവറി മേടതിൽ ഏറിയ
മാ സ്നേഹ രൂപിയാം- ദേവകുമാരനെ
നിൻ സ്നേഹം എന്നിലും ഏകണേ
ന്യായവിധി ദിനം ധൈര്യമുണ്ടാകുവാൻ
അൻപിനാലെ നിറയ്ക്കണേ രാജാധി...
Verse 3
ഏദനെ പോലൊരു ശോഭന ജീവിതം
മേദിനി മീതിലെ ഏകുവാൻ
ആയിരമായിരം ദൂതരുമായിഹെ
ശ്രീയേശു വന്നിടും രാജനായ്
പാപവും ശാപവും രോഗവും നീങ്ങി ഞാൻ
ആനന്ദത്തോടെ വാണിടും രാജാധി...
Verse 4
കോടാകോടിയുഗം നിത്യനാടായതിൽ
എത്തി എൻ പ്രിയനെ വാഴ്ത്തുമേ
മുൾമുടി ഏറ്റതാം എൻ പ്രിയ കാന്തനെ
പൊൻമുടിയോടെ കാണുമേ
എന്തെന്തുഭാഗ്യമെ എന്തൊരാമോദമെ
സന്തതം താതൻ സന്നിധൗ രാജാധി...
Verse 1
raajadhi raajane en prema kaanthane
ennu nee vannidum naathhane
nin varavortthu njaan kashdam sahikkunne
ennithu theerumo-yeshuve
nin prema kaanthaye-vinpure cherkkuvaan
enthini thaamasam priyaa