Rajathmaja virunnathin vivaram
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 രാജാത്മജ വിരുന്നതിൻ വിവരം
ഈ ഉപമയോ മഹാസാരം
രാജാത്മജ വിരുന്നതിൻ വിവരം
Verse 2 രാജസുതൻ വേളിയൊന്നു കഴിച്ചിതു പണ്ടു
രാജ്യത്തുള്ള പൗരന്മാരെ ക്ഷണിച്ചതുകൊണ്ടു
ഭോജനത്തിൻ നാളണഞ്ഞെന്നരചനും കണ്ടു
ആ ജനത്തെ വിളിച്ചുടൻ ആളയച്ചുംകൊണ്ടു
Verse 3 വേണ്ടവിഭവങ്ങളെല്ലാം ചേർത്തു ഞാൻ വിരുന്നു
വേണ്ടും വിധം ചമയ്ക്കയാൽ നിങ്ങളിപ്പോൾ വന്നു
വേണ്ടുവോളം ഭുജിക്കുവിൻ തൃപ്തരാവിനെന്നു
വേണ്ടിനാർ ക്ഷണം ലഭിച്ച മാനുജരോടന്നു
Verse 4 ഒഴികഴിവോരോതരം പറഞ്ഞാരന്നേരം
ഒരുത്തനു നിലത്തിലായ് മനസ്സിൽ വിചാരം
നിജസ്ത്രീയിൽ ലയിക്കയാലൊരുത്തനസാരം
മുടക്കുണ്ട് കാളകളാലപരന്നു ഭാരം
Verse 5 വന്നിടുവിൻ വിരുന്നിനെന്നിവരറിയിച്ചു
കൊണ്ടതു മറുക്കമൂലമരചൻ കോപിച്ചു
അന്നഗരം നശിപ്പിപ്പാനുടൻ കൊള്ളി വച്ചു
വെന്തുപൊരിഞ്ഞഗ്നി തന്നിലവർ വിലപിച്ചു
Verse 6 കാര്യമേവം ഭവിക്കയാൽ ഭൂപതി തിരിഞ്ഞു
ദാസരോടു പറഞ്ഞിതു നിങ്ങളോ വിരഞ്ഞു
വേലികൾ വഴിയരികെന്നിവ്വിടം തിരഞ്ഞു
സാധുജനങ്ങളെയാകെ സംഭരിക്കറിഞ്ഞു
Verse 7 കിട്ടിയ ജനങ്ങളാലെ ശാലയെ നിറച്ചു
ചട്ടമിവരുടേതൊന്നു നോക്കുവാനുറച്ചു
പെട്ടന്നരചൻ വരവേ തന്നുടൽ മറച്ചു
കൊട്ടിലിലിരുന്ന നീചവേഷനാലറച്ചു
Verse 8 രാജനോ വിളിച്ചുചൊന്നു ശുഭ്രവസ്ത്രം വിട്ടോ?
രാജവിരുന്നിൽ കടക്ക പതിവെന്തു മട്ടോ?
നമ്മെയിവൻ നിന്ദിക്കയാലിരുട്ടിങ്കലിട്ടോ
നല്ല ശിക്ഷ കൊടുക്കേണം തീക്കടലിൽ ചുട്ടോ
Verse 9 ഭൃത്യരിവനെ വരിഞ്ഞുകെട്ടി വൈരം തേടി
പട്ടണത്തിനു പുറത്തെ മതിലിങ്കൽകൂടി
ഒട്ടുമടികാണാതുള്ള കൂരിരുട്ടിൽ പേടി-പ്പെട്ടു
നരകത്തിൽ താഴാൻ തള്ളിയും വച്ചോടി.
Verse 1 raajaathmaja virunnathin vivaram
ee upamayoo mahaasaaram
raajaathmaja virunnathin vivaram
Verse 2 raajasuthan veliyonnu kazhichithu pandu
raajyaththulla pauranmaare kshanichchathukondu
bhojanathin naalananjennarachanum kandu
aa janathe vilichchudan aalayachchumkondu
Verse 3 vendavibhavangalellaam cherthu njaan virunnu
vendum vidham chamaykkayal ningalippol vannu
venduvoolam bhujikkuvin thriptharaavinenna
vendinaar kshanam labhicha maanujaroodannu
Verse 4 ozhukazhivoorotharam paranjaaranneram
orutthanu nilaththilaay manassil vichaaram
nijastreeyil layikkayalorutthanasaram
mudakkundu kaalakalaalaparanu bhaaram
Verse 5 vanniduvin virunninennivarariyichu
kondathu marukkamoolamarachan kopichu
annagaram nashihippaanudan kolli vachu
venthuporinjnagni thannilavar vilapichu
Verse 6 kaaryamevam bhavikkayal bhoopathi thirinju
daasaroodu paranjithu ningaloo viranju
velikal vazhiyarikennividam thiranju
saadhujanangaleyaake sambharikkarinju
Verse 7 kittiya janangalaale shaalaye nirachu
chattamivarudethonnu nokkuvaanurachu
pettannarachan varave thannudal marachu
kottililirunna neechaveshanaalarachu
Verse 8 raajano vilichuchonnu shubhravasthram vittoo?
raajavirunnil kadakka pathiventhu mattoo?
nammeivan nindikkayaliruttinkalitto
nalla shiksha kodukkenam theekkadalil chutto
Verse 9 bhrithyarivane varinjuketti vairam thedi
pattanaththinu purathe mathilinkalkoodi
ottumadikaanaathulla kooriruttil pedi-pettu
narakaththil thaazhaan thalliyum vachchoodi.
Share
Download Song
Cancel
Download