Raksha tharunnoru daivathin
Verse 1രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
നിർദ്ദയമെന്ന വിധംതോന്നും
ശിക്ഷണമായവൻ ചെയ്തിടുമ്പോൾ
ബഹുകർക്കശമായ് വിളങ്ങും
Verse 2ഭീരുതയാൽ പരിശോധനയിനിമേൽ
വേണ്ടയെന്നോതിടും നാം എന്നാൽ
പാരിന്നധീശ്വരൻ കാരുണ്യവനെന്നു
കണ്ടിടും നാമൊടുവിൽ
Verse 3സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ
കല്ലുകൾ ചൊല്ലുകിലും-അവ
മന്ദിരത്തിൻ പണിക്കൊത്തിടുവാനതു
ചെത്തുന്നു ശിൽപ്പിവരൻ
Verse 4രൂപമില്ലാ വെറും കല്ലിതു മന്ദിരേ
യുക്തവും ചന്തവുമായ്-ചേർന്നു
നിത്യയുഗം നിലനിൽക്കുവാനീ വിധം
ചെത്തുന്നു ശിൽപ്പിവരൻ
Verse 5കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടും
കററയാം തന്റെ ജനം-പീഢാ
കാലമതിൽ കനകാഭ കലർന്നിടും
നന്മണികൾ തരുമേ
Verse 6മർദ്ദനമേൽക്കവേ ശോഭയെഴും രസം
മുന്തിരി നൽകിടുമേ-ദൈവം
മർത്യനാമെന്നുടെ ഓഹരിയാകുകിൽ
സത്ഫലമേയെനിക്കു
Verse 7ഏഴുമടങ്ങെഴും ചൂളയിലാകിലോ
കീടമെല്ലാമുരുകി ശുദ്ധ
പൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധി
ന്യായവും സത്യവുമേ
Verse 8എന്തതിശയമേ : എന്നരീതി
Verse 1raksha tharunnoru daivathin kaikal
nirddayamenna vidham-thonnum
shikshanamaayavan cheythidumbol
bahu-karkkashamay vilangum
Verse 2bheeruthayaal parishodhanayinimel
vendayennothidum naam ennaal
paarinn-adheshvaran kaarunyavaanennu
kandidum naam oduvil;-
Verse 3sahyamallottume vedanayenniha
kallukal chollukilum-ava
mandirathin panikkothiduvaanathu
chethunnu shilppivaran;-
Verse 4rupamillaa verum kallithu mandire
yukthavum chanthavumaay-chernnu
nithya yugam nilanilkkuvaanee vidham
chethunnu shilppivaran;-
Verse 5kaalkalin keezhmethiyundu kidannidum
kattayaam thante janam-peedaa
kaalamathil kanakaabha kalarnnidum
nanmanikal tharume;-
Verse 6marddanamelkkave shobhayezhum rasam
munthiri nalkidume-daivam
marthyanaamennude ohariyaakukil
sathphalame yenikku;-
Verse 7ezhumadangezhum chulayilaakilo
keedamellaamuruki shuddha
ponnupolaakum njaan daivame ninvidhi
nyaayavum sathyavume;-
Verse 8tune of : enthathishayame
Download Song