Verse 1രക്ഷകനെശുവെ വാഴ്ത്തി
ഇക്ഷിതിയെങ്ങും ഞാൻ പാടും
Verse 2മഹിമയണിഞ്ഞവനേശു മഹേശൻ
മാധുര്യ നാമം പോൽ മറ്റില്ലൊന്നും
മാനധനവും ജ്ഞാനവുമെല്ലാം
മന്നവനീശന്റെ സ്വന്തമത്രെ
Verse 3കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ
കാൽകരം ആണിയിൽ തൂങ്ങിയതാൽ
കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം
കാണാതെ മായിച്ചെൻ ജീവനാഥൻ
Verse 4കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും
കഴുകനെപ്പോൽ ശക്തി പുതുക്കിടും
പാവന പാതയിൽ ഓടുവാനായ്
പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ
Verse 5വന്നിടും മന്നവൻ ഉന്നതെ വേഗം
വീടങ്ങൊരുക്കി തൻ ഭക്തർക്കായി
വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും
വേദനയെല്ലാം താൻ മാറ്റിടുമേ
Verse 1rakshakaneshuve vaazhtthi
ikshithiyengum njaan paadum
Verse 2mahimayaninjavan yeshu maheshan
maadhurya naamam pol mattillonnum
maanadhanavum jnjaanavum ellaam
mannavaneeshante svanthamathre
Verse 3kaalvari krooshilen kaarunya nathhan
kaalkaram aaniyil thoongiyathaal
kaarmukileppol en lamghanamellaam
kaanaathe maayicchen jeeva nathhan
Verse 4kaatthe njaan paartthidum yaahinaayennum
kazhukaneppol shakthi puthukkidum
paavana paathayil oduvaanaay
praapthippedutthidum kristhu nathhan
Verse 5vannidum mannavan unnathe vegam
veedngorukki than bhaktharkkaayi
vendini dukhngal bhaarngal onnum
vedanayellaam thaan maattidume
Download Song